മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു, സംഭവം തൃശ്ശൂരിൽ!തൃശൂര്‍: മയക്കുമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. . മന്ദലാംകുന്ന് പാപ്പാളി കോറമ്പത്തയില്‍ മൊയ്തീന്‍ (45) ആണ് സ്വന്തം വീട് കത്തിച്ചത്. ഇന്നലെ പകല്‍ 12ഓടെയാണ് സംഭവം. വടക്കേക്കാട് പോലീസെത്തിയാണ് തീ അണച്ചത്.  ടെറസ് വീടിന്റെ ബെഡ് റൂം, അടുക്കള എന്നിവയാണ് കത്തിച്ചത്. അലമാരയില്‍ ഉണ്ടായിരുന്ന മൂന്നോളം ആധാരങ്ങളും, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റു വിലപ്പിടിപ്പുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഇയാള്‍ പ്രകോപിതനായതോടെ മാതാവും സഹോദരിയും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഏറെ നേരം കഴിഞ്ഞ് പൊലീസ് എത്തിയാണ് തീ അണച്ചത്.  
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. രണ്ട് മാസം മുമ്പാണ് മൊയ്തീന്റെ പിതാവ് ഹസന്‍ മരിച്ചത്. ഇതിനുശേഷം മാതാവും സഹോദരിയുമൊത്താണ് താമസം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പലതവണ വിവിധ ആശുപത്രികളില്‍ ഇയാളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാര്‍ തെറ്റിപ്പിരിഞ്ഞു അവരവരുടെ വീടുകളിലാണ് താമസം.

drug addicted youth set his own house on fire
Previous Post Next Post

RECENT NEWS