പാലക്കാട്:എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റ രണ്ടു ബോഗികള്‍ക്കിടയില്‍ തീ പടര്‍ന്നു. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യാത്രക്കാരാണ് തീ കണ്ടത്. ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം തീയണച്ചു. മറ്റു പ്രശ്‌നങ്ങളില്ലെന്നും നിസാമുദ്ദീന്‍ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം ഇങ്ങനെ...
fire in Ernakulam-Nizamuddin train