അപ്ഡേറ്റസ് ഫ്രം ദി ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്; വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി, ആദ്യ പോസ്റ്റ് ഇങ്ങനെ



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലില്‍ ജോയിൻ ചെയ്യാനാകും. 2500ഓളം ഫോളവേഴ്സാണ് നിലവില്‍ മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലിന് വന്നിട്ടുള്ളത്. ചാനല്‍ പിന്തുടരൂ എന്ന സന്ദേശമാണ് ചാനലില്‍ ആദ്യം പോസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വാട്സ് ആപ്പില്‍ തന്‍റെ അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ വാരമാണ് വാട്സ് ആപ്പ് ഇന്ത്യ അടക്കം രാജ്യങ്ങളില്‍ വാട്സ് ആപ്പ് ചാനല്‍ തുടങ്ങിയത്. വാട്സ് ആപ്പ് ചാനല്‍ തുടങ്ങി എന്ന അറിയിപ്പിന് പിന്നാലെ പുതിയ പാര്‍ലമെന്‍റിലേക്ക് നടപടികള്‍ മാറുന്ന ചടങ്ങിന്‍റെ വീഡിയോ മോദി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

എങ്ങനെ ഒരു വാട്ട്സ്ആപ്പ് ചാനല്‍ ഉണ്ടാക്കാം
- ഫോണിലെ വാട്സ് ആപ്പ് ആപ്പ് തുറക്കുക
- അതിലെ അപ്ഡേറ്റ് ടാബ് തുറക്കുക
- അതില്‍ കാണുന്ന + എന്ന ചിഹ്നം ക്ലിക്ക് ചെയ്ത് 'New Channel' എടുക്കുക
- 'Get Started' എന്ന് ക്ലിക്ക് ചെയ്താല്‍ സ്ക്രീനിൽ ചില നിർദ്ദേശങ്ങൾ നൽകും
-അവസാനമായി, നിങ്ങളുടെ ചാനലിന് ഒരു പേര് നൽകുക
-  'Create Channel' എന്നതിൽ ക്ലിക്ക് ചെയ്യുക, ചാനല്‍ പ്രവർത്തനക്ഷമമാകും
- ചാനൽ സംബന്ധിച്ച് ഒരു വിവരണവും ചിത്രവും ചേർക്കാനും കഴിയും

ആഗോള വ്യാപകമായി അവതരിപ്പിക്കപ്പെട്ടെങ്കിലും എല്ലാവര്‍ക്കും ഇതുവരെ വാട്സ് ആപ്പ് ചാനല്‍ ലഭിക്കാന്‍ തുടങ്ങിയില്ലെന്നാണ് വിവരം. അതിന്‍റെ ആശങ്ക പ്രകടിപ്പിക്കുന്ന ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അടക്കം വന്നിരുന്നു. എന്നാല്‍ അടുത്ത അപ്ഡേറ്റില്‍ എല്ലാവര്‍ക്കും ചാനല്‍ എത്തുമെന്നാണ് വിവരം. വാട്സ് ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്സ് ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. 

kerala cm pinarayi vijayan started whats app channel
Previous Post Next Post

RECENT NEWS