മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ



കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് രാത്രി സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ലിജേഷ്. 
കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്  കീഴൂരിൽ വച്ച് കാറുമായി ഉരസിയിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ലിജേഷ് മദ്യപിച്ചതായി തെളിഞ്ഞത്. തുടർന്നാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.


ksrtc bus driver drunk  driving at kannur
Previous Post Next Post

RECENT NEWS