ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓക്ടോബര്‍ 8ന് ആരംഭിക്കും. ഈ വര്‍ഷത്തെ പ്രധാന ഡീലുകളിലൊന്ന് ആപ്പിള്‍ ഐഫോണ്‍ 13ന്റെ തുടക്ക വേരിയന്റ് 39999 രൂപയ്ക്ക് വാങ്ങാമെന്നതാണ്. ഡീല്‍ വില 45,999 രൂപയാണ്. എസ്ബിഐ 2500 രൂപയുടെ കിഴിവ് നല്‍കുന്നു. പുറമെ, എക്‌സ്‌ചേഞ്ച് വഴി 3,500 രൂപയും ലാഭിക്കാം. ഇതെല്ലാം ഉഉള്‍പ്പെടുത്തിയാണ് 39,999 രൂപ എന്ന വിലയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കുക. ഇതടക്കം നിരവധി ഓഫറുകളിൽ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്നു. പ്രൈം മെമ്പേഴ്സിനു നിലവിൽ വിൽപന ആരംഭിച്ചു കഴിഞ്ഞു.
ഐഫോണ്‍ 13 സീരിസിലെ 6.1-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള പ്രോ വിഭാഗത്തില്‍ പെടാത്ത മോഡലാണ് ഇത്. സൂപ്പര്‍ റെറ്റിനാ എക്‌സ്ഡിആര്‍ ഡിസ്‌പ്ലെ, സിനിമാറ്റിക് മോഡ്‌സ്, 12എംപി വീതമുള്ള ഇരട്ട പിന്‍ക്യാമറാസിസ്റ്റം, ഫോട്ടോഗ്രാഫിക് സ്റ്റൈല്‍സ്, സ്മാര്‍ട്ട്എച്ഡിആര്‍ 4, നൈറ്റ് മോഡ്, 4കെ ഡോള്‍ബി വിഷന്‍ റെക്കോഡിങ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. എ15 ബയോണിക് പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്.
മറ്റ് ചില ഡീലുകള്‍ പരിശോധിക്കാം:
വണ്‍പ്ലസ് നോര്‍ഡ് സിഇ3 ലൈറ്റ് 5ജി 17,499 രൂപയ്ക്ക്
വണ്‍പ്ലസ് കമ്പനിയുടെ തുടക്ക മോഡലുകളിലൊന്നായ നോര്‍ഡ് സിഇ3 ലൈറ്റ് 5ജി 17,499 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. വില 19999 രൂപ. കൂപ്പണ്‍ ഡിസ്‌കൗണ്ട് 1000 രൂപ. ബാങ്ക് ഡിസ്‌കൗണ്ട് 1500 രൂപ. തുടക്ക വേരിയന്റ് 8/128ജിബിയാണ്. ഫുള്‍എച്ഡി പ്ലസ്റെസലൂഷനുള്ള 6.72-സ്‌ക്രീനാണ് ഫോണിന്. 108എംപി പ്രധാന ക്യാമറയും, 2എംപി ഡൈപ്ത് അസിസ്റ്റ് ലെന്‍സും, 2എംപി മാക്രോ ലെന്‍സും അടങ്ങുന്നതാണ് പിന്‍ ക്യാമറാ സിസ്റ്റം. സെല്‍ഫി ക്യാമറയ്ക്ക് 16എംപി റെസലൂഷന്‍ ഉണ്ട്.
സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ 49999 രൂപയ്ക്ക്
10000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് നേടാന്‍ സാധിക്കുന്നവര്‍ക്ക് 79,999 എംആര്‍പിയുള്ള സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ 49999 രൂപയ്ക്ക് വാങ്ങാം. എസ്ബിഐ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് 59,999 രൂപയ്ക്കും ഫോണ്‍ സെയിലില്‍ ലഭിക്കും. 8/128ജിബി വേരിയന്റിനാണ്ഈ വില. സാംസങ് എസ് സീരിസിന്റെ നിര്‍മ്മാണ മികവ് ഇതില്‍ കാണാം. 6.4-ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലെയാണ് ഫോണിന്. 120ഹെട്സ് അഡാപ്റ്റിവ് റിഫ്രെഷ് റെയ്റ്റുമുണ്ട്.
ഫ്ളാഗ്ഷിപ്പുകളില്‍ മാത്രം കാണുന്ന തരത്തിലുള്ള 50എംപി പ്രധാന ക്യാമറായാണ് ഇതിലുള്ളത്. 12എംപി അള്‍ട്രാവൈഡ്, ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്ള 8എംപി 3 മടങ്ങ് സൂം എന്നീ ക്യാമറകളാണ് പിന്നിലുള്ളത്. ഗ്യാലക്സി എസ്23 എഫ്ഇ ഫോണിന്റെ ചിപ് 4എന്‍എം പ്രൊസസ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. 4,500എംഎഎച് ബാറ്ററി, 25w അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ അതിവേഗ ചാര്‍ജിങ് തുടങ്ങിയവയുംഉണ്ട്.
വണ്‍പ്ലസ് 11ആര്‍ 5ജി 34999 രൂപയ്ക്ക്
വണ്‍പ്ലസിന്റെ ഇടത്തരം ഫോണുകളിലൊന്നായ 11ആര്‍ 5ജി 34999 രൂപയ്ക്ക് വാങ്ങാം. 45999 രൂപ എംആര്‍പിയുള്ള ഫോണാണിത്. 50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ വൈഡ്, മാക്രോ, 16എംപി സെല്‍ഫി തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. 6.7-ഇഞ്ച് വലിപ്പമുള്ള അമോലെഡ്ഡിസ്‌പ്ലെയാണ് ഫോണിന്. ഫോണിന്റെ കരുത്ത് സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആണ്.
റെഡ്മി 12 5ജി 11499 രൂപയ്ക്ക്
സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ശക്തി പകരുന്ന, 15999 രൂപ എംആര്‍പിയുള്ള റെഡ്മി 12 5ജി 11499 രൂപയ്ക്ക് വില്‍ക്കുന്നു. 6.79-ഇഞ്ച് വലിപ്പമുളള ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീനാണ് ഫോണിന്. 50എംപി എഐ ഇരട്ട ക്യാമറയാണ് പിന്നില്‍. നൈറ്റ് മോഡ്, ഗൂഗിള്‍ ലെന്‍സ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. 5000എംഎഎച് ആണ് ബാറ്ററി. 22.5w ചാര്‍ജര്‍ ഫോണിനൊപ്പം ലഭിക്കുന്നു.
സാംസങ് ഗ്യാലക്‌സി എം34 5ജി 14999 രൂപയ്ക്ക്
എട്ടു കോറുള്ള എക്‌സിനോസ് 1280 പ്രൊസസര്‍ ശക്തിപകരുന്ന, 24999 രൂപ എംആര്‍പിയുള്ള സാംസങ് ഗ്യാലക്‌സി എം34 5ജി 14999 രൂപയ്ക്ക് വാങ്ങാമെന്നുള്ളതാണ് മറ്റൊരു ഓഫര്‍. ഫോണിന് 4 വര്‍ഷത്തേക്ക് ഓഎസ് അപ്‌ഡേറ്റ് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. 6.5-ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ ആണ് ഉള്ളത്. പിന്നെല ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ്പില്‍ 50എംപി+8എംപി+2എംപി ക്യാമറകളാണ് ഉള്ളത്. പ്രധാന ക്യാമറയെ സാംസങ് വിളിക്കുന്നത് ട്രൂ 50എംപി നോ ഷെയ്ക് ക്യാം എന്നാണ്. സെല്‍ഫി ക്യാമറയ്ക്ക് 13എംപി റെസലൂഷന്‍ഉണ്ട്.
വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി 22999 രൂപയ്ക്ക്
26999 രൂപ എംആര്‍പിയുള്ള വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി 22999 രൂപയ്ക്ക് സെയിലില്‍ സ്വന്തമാക്കാം. സ്‌നാപ്്ഡ്രാഗണ്‍ 782ജിയാണ് പ്രൊസസര്‍. 6.7-ഇഞ്ച് വലിപ്പമുള്ള അമോലെഡ് സ്‌ക്രീനിന് ഫുള്‍എച്ഡി പ്ലസ് റെസലൂഷന്‍ ഉണ്ട്. 50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ വൈഡ് എന്നിവയാണ് ഫോണിനുള്ളത്. ഡ്യൂവല്‍ വ്യൂ വിഡിയോ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.
റിയല്‍മി നാര്‍സോ 60എക്‌സ് 11999 രൂപയ്ക്ക്
മീഡിയടെക് ഡിമെന്‍സിറ്റി 6100പ്ലസ് പ്രൊസസര്‍ ശക്തിപകരുന്ന, 14999 രൂപ എംആര്‍പിയുള്ള റിയല്‍മി നാര്‍സോ 60എക്‌സ് 11999 രൂപയ്ക്ക് വില്‍ക്കുന്നു. 50എംപിയാണ് പ്രധാന ക്യാമറയുടെ റസലൂഷന്‍. 6.72-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ഉണ്ട്. 5000എംഎഎച്ബാറ്ററിയുണ്ട്. 33w ചാര്‍ജിങ് ഉള്ള ഫോണിന്റെ ബാറ്ററി കേവലം 70 മിനിറ്റുകൊണ്ട് നിറയ്ക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. 30 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് കയറും. 2ടിബി മൈക്രോഎസ്ഡി കാര്‍ഡ് വരെ സ്വീകരിക്കും.
മറ്റു ഫോണുകള്‍ക്കും അക്‌സസറികള്‍ക്കും ഓഫര്‍ ഉണ്ട്. ക്യാമറകള്‍ ടിവികള്‍ തുടങ്ങി കണ്‍സ്യൂമര്‍ ഉല്‍പ്പനങ്ങള്‍ എല്ലാം തന്നെ വിലക്കുറവില്‍ വാങ്ങാവുന്നതാണ് ആമസോണിന്റെ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍.
പ്രീ ബുക്കിങ്
ഈ വില്‍പ്പന മേളയുടെ ഒരു സവിശേഷത താത്പര്യമുള്ള ഉല്‍പ്പന്നങ്ങള്‍ പ്രീ ബുക്ക് ചെയ്യാമെന്നുള്ളതാണ്. 1 രൂപ മുതല്‍ ബുക്കു ചെയ്യാം. ഇഷ്ടപ്പെട്ട ഉല്‍പ്പന്നം സെയില്‍ നടക്കുന്ന സമയത്ത് ലഭിക്കാതെ പോകുന്നത് ഒഴിവാക്കാനാണ് പ്രീ-ബുക്ക് ചെയ്യുന്നത്.
പ്രൈം മെംബര്‍ ആകുന്നത് ഉത്തമം
ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഒട്ടനവധി അധിക ഡിസ്‌കൗണ്ട് ലഭിക്കുമെന്നതിനാല്‍ പ്രൈം അംഗത്വം എടുക്കുന്നത് പരിഗണിക്കുന്നത് നല്ല കാര്യമായിരിക്കും. പ്രൈം മ്യൂസിക്, പ്രൈം വിഡിയോ, ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഫ്രീ ഡെലിവറി, പ്രൈം ഗെയിമിങ് തുടങ്ങിപല ഗുണങ്ങളും ഉണ്ട്. പ്രൈം 30 ദിവസത്തേക്ക് സൗജന്യമായി പരീക്ഷിച്ചു നോക്കാനും ആമസോണ്‍ അനുവദിക്കുന്നു.
ഡീൽ നിരക്കുകളിൽ വിവിധ ദിവസങ്ങളിൽ വ്യത്യാസം വന്നേക്കാം
Amazon Great Indian Festival brings massive discounts