അടുത്ത ബസിന് പോരെന്നും പറഞ്ഞ് ബസ് നിർത്താതെ പോയി, അങ്ങനെ വിട്ടാൽ ശരിയാകില്ലെന്ന് കുട്ടിക്കൂട്ടം, ഒടുവിൽ...!കണ്ണൂർ: നിർത്താതെ പോയ ബസ് ജീവനക്കാരെ നിയമപരമായി നേരിട്ടിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടി ആർടി ഓഫീസിൽ പരാതിയുമായി അഞ്ച് പേരെത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വരവ്. നിർത്താതെ പോയ സ്വകാര്യ ബസിനെക്കുറിച്ചുള്ള പരാതിയായിരുന്നു ഈ കുട്ടിക്കൂട്ടത്തിന് ഉദ്യോ​ഗസ്ഥരോട് പറയാനുണ്ടായിരുന്നത്. പരാതി പറഞ്ഞു തീർന്ന് ഉടനെ ഉദ്യോ​ഗസ്ഥർ നടപടി എടുക്കുകയും ചെയ്തു. 

ഇരിട്ടി ഹൈസ്കൂളിൽ ഏഴിലും എട്ടിലും പഠിക്കുന്ന അഞ്ച് കുട്ടികളാണ് പരാതിയുമായി ആർ ടി ഓഫീസിലെത്തിയത്. സ്കൂൾ വിട്ട ശേഷം ബസിന് കാത്തിരുന്നു. പക്ഷേ അടുത്ത ബസിന് പോരെന്നും പറഞ്ഞ് നാട്ടിലേക്കുളള സ്വകാര്യ ബസ് കയറ്റാതെ പോയി. പതിവായി ഇങ്ങനെ സംഭവിക്കുന്നതാണ്. എന്നാൽ എന്നത്തെയും പോലെ ഇതങ്ങനെ വെറുതെ വിട്ടാൽ ശരിയാകില്ല എന്ന് അവർ തീരുമാനിച്ചു. 
പരാതിയുമായി ‌നേരം ആർടി ഓഫീസിലേക്ക്. ജോയിന്‍റ് ആർടിഓയെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും കണ്ടു. കാര്യങ്ങൽ കൃത്യമായി പറഞ്ഞു മടങ്ങിപ്പോയി. കുട്ടകളുടെ പരാതി ഉദ്യോ​ഗസ്ഥർ വെച്ചു താമസിപ്പിച്ചില്ല. ഉടനെ തന്നെ  ബസ് ഉടമയെയും ജീവനക്കാരെയും വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നടപടി അറിയിക്കാൻ ജോയിന്‍റ് ആർടിഓ നേരിട്ട് സ്കൂളിലെത്തി. പരാതിക്കാരെ കണ്ടു ബസ് നിർത്തുന്ന കാര്യത്തിൽ തീരുമാനമായി എന്നറിയിച്ചു. പരാതിയുമായി ഇനി കുട്ടികൾക്ക് നേരിട്ട് ഓഫീസിലെത്തേണ്ടി വരില്ലെന്നാണ് ഉറപ്പ് നൽകിയത്. ബസ് നിർത്തിയില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും. 

students complaint rto office bus did not stop
Previous Post Next Post

RECENT NEWS