‘ഐ ഫോണ്‍ വെറും 498 രൂപ’ പരസ്യം കാണാറുണ്ടോ..? കേരള പൊലീസിന്‍റെ മുന്നറിയിപ്പ്പ്രമുഖ ഇ കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒറ്റ നോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് കേരള പൊലീസ് പറയുന്നു. 
“ഐ ഫോണിന് വെറും 498 രൂപ, സോണിയുടെ ടിവിക്ക്  476 രൂപ, ആപ്പിള്‍ വാച്ച് വെറും 495 രൂപ”… എന്നിങ്ങനെയുള്ള പരസ്യങ്ങള്‍ കണ്ട് എല്ലാം മറന്ന് ബുക്ക് ചെയ്യരുത് എന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം പരസ്യങ്ങള്‍ വരുന്നത്. പരസ്യത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫ്ലിപ് കാര്‍ട്ട്, ആമസോണ്‍ എന്നിങ്ങനെയുള്ള ഷോപ്പിംഗ് സൈറ്റുകളാണെന്നാണ് ഒറ്റയടിക്ക് തോന്നുക. ഡീല്‍ ഓഫ് ദ ഡേ എന്നിങ്ങനെ പലതരം ഓഫറുകള്‍ കാണാന്‍ കഴിയും. പക്ഷെ വ്യാജ സൈറ്റുകളിലാവും പ്രവേശിച്ചിട്ടുണ്ടാവുക. 

ഓഫറുകളുടെ  വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്‌സൈറ്റ് അഡ്രസ്സ്‌ സൂക്ഷ്മമായി  പരിശോധിച്ചാല്‍ മതിയാകും. ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് ആവശ്യപ്പെട്ടു.

കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിൽ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയിൽ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നൽകിയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ഒറ്റ നോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇത്തരം വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്‌സൈറ്റ് അഡ്രസ്സ്‌ സൂക്ഷ്മമായി  പരിശോധിച്ചാല്‍ മതിയാകും.  ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലർത്തുക.
Previous Post Next Post

RECENT NEWS