ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തനം; കോഴിക്കോട് പരിശോധന, 4 സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്



ദില്ലി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എൻഐഎ അറിയിച്ചു. 
കേരളം കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ വർഷം ബീഹാറിൽ പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയ അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തി. തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ ഈ വർഷം ആദ്യം ഡാനീഷിനെതിരെ എൻഐഎ  കുറ്റപ്പത്രം സമർപ്പിച്ചിരുന്നു. 

Action aimed at terrorist attacks Kozhikode inspection NIA raid in 4 states 
Previous Post Next Post

RECENT NEWS