കോഴിക്കോട് ഇനി ലോകത്തിന്റെ സാഹിത്യനഗരംകോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിനെ തേടിയെത്തി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമാണു കോഴിക്കോട്. മധ്യപ്രദേശിലെ ഗ്വാളിയർ യുനെസ്കോയുടെ സംഗീതനഗര പദവി നേടിയിട്ടുണ്ട്. യുനെസ്കോ പുതുതായി തിരഞ്ഞെടുത്ത 55 സർഗാത്മക നഗരങ്ങളിൽ ഒന്നായാണു കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചതെന്ന് കോഴിക്കോട് കോർപറേഷനെ യുനെസ്കോ അറിയിച്ചു. 
സാഹിത്യനഗര പദവി ലഭിക്കുന്നതോടെ, ഈ പട്ടികയിലെ വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും  സാഹിത്യവിനിമയ പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടെ എഴുത്തുകാർക്കും സാഹിത്യ വിദ്യാർഥികൾക്കും വിദേശ സന്ദർശനങ്ങൾക്കും അവസരം ലഭിക്കും. വിദേശങ്ങളിലെ പ്രശസ്ത എഴുത്തുകാർക്കു കോഴിക്കോട്ടു വന്ന് താമസിച്ച് പുസ്തകങ്ങൾ തർജമ ചെയ്യാനും കഴിയും. 

Kerala's Kozhikode included in UNESCO Creative Cities
Previous Post Next Post

RECENT NEWS