ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രാദേശിക അവധിവാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് (ചല്ലിവയൽ),  മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് (പാറമ്മൽ) എന്നിവിടങ്ങളിൽ ഡിസംബർ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആ വാർഡിന്റെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും   വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ രേഖകൾ സഹിതം അപേക്ഷിക്കുന്നപക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകാൻ
ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കണം.
Previous Post Next Post

RECENT NEWS