മഞ്ചേരി അപകടം:ഇന്നായിരുന്നു മകളുടെ നിക്കാഹ്, കൈകൊടുക്കാന്‍ മജീദില്ലമഞ്ചേരി: വല്യുമ്മയെ കാണാനുള്ള യാത്ര സഹോദരിമാരുടെ അന്ത്യയാത്രയായി. ഒപ്പം തസ്നിയുടെ രണ്ടുമക്കളും ഓര്‍മയായി. സൗദിയിലുള്ള ഭര്‍ത്താവ് റിയാസിനൊപ്പം രണ്ടുമാസം താമസിച്ച് ഒരാഴ്ച മുന്‍പാണ് കരുവാരക്കുണ്ട് ഐലാശ്ശേരിയില്‍ തിരിച്ചെത്തിയത്. സന്ദര്‍ശകവിസയില്‍ മക്കളും കൂടെ ഉണ്ടായിരുന്നു. രണ്ടുമാസത്തെ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിനുശേഷം സന്തോഷത്തോടെയാണ് മക്കള്‍ക്കൊപ്പം അവര്‍ മടങ്ങിയെത്തിയത്.

മാതാപിതാക്കളെ കാണാന്‍ സ്വന്തം വീടായ മഞ്ചേരി കിഴക്കേത്തലയിലേക്ക് രണ്ടുദിവസം മുന്‍പ് സന്തോഷത്തോടെയാണ് തസ്നിയും കുട്ടികളും എത്തിയത്. തസ്നിയെ കാണാന്‍ സഹോദരി മുഹ്സിനയും മക്കളും പയ്യനാട് താമരശ്ശേരിയിലെ വീട്ടില്‍നിന്ന് മഞ്ചേരിയില്‍വന്നു. ഇതിനിടെയാണ് ഉമ്മ സാബിറയേയുംകൂട്ടി വല്യുമ്മയെ കാണാന്‍ ഇവര്‍ കുട്ടികള്‍ക്കൊപ്പം ഒന്നിച്ച് പുറപ്പെട്ടത്. അങ്ങനെ അവര്‍ പരിചയക്കാരനായ ഓട്ടോക്കാരന്‍ മജീദിനെ വിളിച്ച് പുല്ലൂരിലേക്ക് പോയി. വല്യുമ്മയുടെ വീടിന് ഒരുകിലോമീറ്റര്‍ അകലെ വരെയെത്തിയ ഇവര്‍ ആ സമാഗമത്തിന് സാക്ഷിയാകാന്‍ കഴിയാതെ വിടവാങ്ങി.

സഹോദരിമാരും മക്കളുമടക്കം അഞ്ചു പേര്‍ മരിച്ചുമഞ്ചേരി: മഞ്ചേരി-അരീക്കോട് റോഡില്‍ ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് പുതുപ്പറമ്പില്‍ അബ്ദുല്‍മജീദ് (58), മഞ്ചേരി കിഴക്കേത്തല കരിമ്പുള്ളകത്ത് ഹമീദിന്റെ ഭാര്യ മുഹ്സിന(35), സഹോദരിയും കരുവാരക്കുണ്ട് ഐലാശ്ശേരി വെള്ളയൂരിലെ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ തസ്നി (33), തസ്നിയുടെ മക്കളായ റിന്‍ഷ ഫാത്തിമ (12), റൈഹ ഫാത്തിമ (നാല്) എന്നിവരാണ് മരിച്ചത്.കുട്ടികളടക്കം പത്തുപേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. മുഹ്സിനയുടെ മക്കളായ ഹസ ഫാത്തിമ (ആറ്), മുഹമ്മദ് നിഷാദ് (11), മുഹമ്മദ് അഹ്സന്‍ (നാല്) എന്നിവരും തസ്നിയുടെ മകന്‍ മുഹമ്മദ് റയാനും (ഒന്ന്) ഇവരുടെ മാതാവ് സാബിറ(52)യ്ക്കുമാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. മഞ്ചേരി കിഴക്കെത്തലയില്‍നിന്ന് പൂല്ലൂരിലുള്ള ഉമ്മയുടെ വീട്ടിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ ഹൊസൂരില്‍നിന്ന് അയ്യപ്പഭക്തരുമായി ശബരിമലയിലേക്ക് പോകുകയായിരുന്നു ബസ്. വിദേശത്തുനിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ തസ്നി, കഴിഞ്ഞദിവസം മാതാപിതാക്കളെ കാണാന്‍ മഞ്ചേരിയിലെ വീട്ടിലെത്തിയതാണ്. ഇവിടെനിന്ന് വല്യുമ്മയെ കാണാന്‍ സഹോദരിക്കും മക്കള്‍ക്കുമൊപ്പം പോകുകയായിരുന്നു.അബ്ദുല്‍ മജീദും തസ്നിയും റിന്‍ഷാ ഫാത്തിമയും സംഭവസ്ഥലത്തും മുഹ്സിനയും റൈഹ ഫാത്തിമയും മഞ്ചേരി ആശുപത്രിയിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കുമാറ്റി. ഇടിയില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിലെ ആര്‍ക്കും പരിക്കില്ല. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ചെട്ടിയങ്ങാടിയില്‍ അപകടങ്ങള്‍ പതിവാണ്. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവര്‍ കര്‍ണാടക സ്വദേശി ശ്രീധറിനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മഞ്ചേരി പോലീസ് കേസെടുത്തു.അബ്ദുല്‍ മജീദിന്റെ ഭാര്യ: ഹഫ്സത്ത്. മക്കള്‍: ലിന്‍ഷ മറിയം, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് സുഹൈല്‍.

ഇന്നായിരുന്നു മകളുടെ നിക്കാഹ്; കൈകൊടുക്കാന്‍ മജീദില്ല മഞ്ചേരി: അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ അബ്ദുല്‍മജീദ് യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാന്‍ കഴിയാതെ. ശനിയാഴ്ചയാണ് മകളുടെ നിക്കാഹ് നടത്താനിരുന്നത്. ഏറെക്കൊതിച്ച മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പക്ഷേ, മജീദിന് വിധിയുണ്ടായില്ല. വരന് കൈകൊടുത്ത് ചടങ്ങുനടത്തേണ്ട ആ പിതാവിന്റെ വിയോഗം സുഹൃത്തുകളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുല്‍ മജീദ്. മജീദിന്റെ കബറടക്കം ശനിയാഴ്ച രാവിലെ 10-ന് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍വെള്ളിയാഴ്ച വൈകീട്ട്


മഞ്ചേരി : റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും സുരക്ഷാ സംവിധാനങ്ങളില്ലാത്തും ചെട്ടിയങ്ങാടിയെ കുരുതിക്കളമാക്കുന്നു.മിനുസമേറിയ റോഡില്‍ വേഗനിയന്ത്രണ സംവിധാങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവിടെ അപകടങ്ങള്‍ പതിവാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.റോഡില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, കെ.എസ്.ഡി.പി. എന്നിവര്‍ക്ക് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. മാസങ്ങള്‍ക്കുമുന്‍പ് ഇവിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കരിപ്പൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് മരിച്ചിരുന്നു.ഇതിനുമുന്‍പും ശേഷവും ചെറുതുംവലുതുമായ ഒട്ടേറെ അപകടങ്ങളും ഉണ്ടായി. വേഗനിയന്ത്രണത്തിന് റമ്പിള്‍ സ്ട്രിപ്പ്, സ്റ്റോപ്പ് ആന്‍ഡ് പ്രൊസീഡ്, സൂചനാ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കണമെന്നാണ് ആവശ്യം. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ശനിയാഴ്ച രാവിലെ ഏഴിന് ചെട്ടിയങ്ങാടിയില്‍ റോഡ് ഉപരോധിക്കും.
Previous Post Next Post

RECENT NEWS