സമ്പൂർണ സൂര്യ​ഗ്രഹണം ഏപ്രിൽ 8ന്, വിമാനങ്ങൾ മുന്നറിയിപ്പ്, സൂക്ഷിച്ച് പറക്കണം, അറിയിപ്പുമായി അമേരിക്കൻ ഏവിയേഷൻ



വാഷിങ്ടൺ: സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ. എല്ലാ ആഭ്യന്തര (ഇൻസ്ട്രുമെൻ്റ് ഫ്ലൈറ്റ് നിയമങ്ങൾ) ഐഎഫ്ആർ ഫ്ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടൽ,  ഷെഡ്യൂളിലെ മാറ്റങ്ങൾ എന്നിവയ്ക്കായി തയ്യാറാകണമെന്ന് എഫ്എഎ അറിയിച്ചു. ഗ്രഹണ പാതയിലെ എയർ ട്രാഫിക്കിനും എയർപോർട്ടുകൾക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എയർമാൻമാരെ അറിയിക്കുക എന്നതാണ് അറിയിപ്പിൻ്റെ ഉദ്ദേശ്യമെന്നും വാർത്താകുറിപ്പിൽ പറയുന്നു. ​
ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യ​ഗ്രഹണം എന്നാണ് നാസ വിശേഷിപ്പിച്ചത്. ഏപ്രിൽ 8 സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ദൃശ്യമാകും. ഗ്രഹണം വടക്കേ അമേരിക്ക കടക്കുമെന്നും വിമാന ഗതാഗതത്തെ ബാധിക്കുമെന്നും എഫ്എഎ അറിയിച്ചു.  അതേസമയം, ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല.

ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും. അറ്റ്ലാൻ്റിക് തീരത്ത് വടക്കേ അമേരിക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഗ്രഹണം കാനഡയിലേക്ക് നീങ്ങും. സമ്പൂർണ സൂര്യഗ്രഹണത്തെത്തുടർന്ന് അമേരിക്കയിലുടനീളമുള്ള നൂറുകണക്കിന് സ്‌കൂളുകൾ ഏപ്രിൽ 8-ന് അടച്ചിടും. 

Solar Eclipse 2024: US Aviation Agency Issues Travel Warning
Previous Post Next Post

RECENT NEWS