'യെസ്മാ' ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്​ഫോമുകൾ നിരോധിച്ചു; അശ്ലീല അതിപ്രസരമെന്ന് കേന്ദ്രം, വിശദമായറിയാം



മലയാളത്തില്‍ ആരംഭിച്ച അഡൽട്ട് ഒൺലി പ്ലാറ്റ്‌ഫോമായ 'യെസ്മാ' ഉൾപ്പടെയുള്ള 18 ഒടിടി പ്ലാറ്റ്​ഫോമുകൾ നിരോധിച്ചതായി കേന്ദ്രം. അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന്  19 വെബ്സൈറ്റുകളും പത്തോളം ആപ്ലിക്കേഷനുകളും 57  സമൂഹ മാധ്യമ അക്കൗണ്ടുകളും നടപടി നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഒരു കോടിയിലധികം ഡൗൺലോഡുകൾ നേടിയ ആപ്പുകളും നിരോധിച്ചവയിൽപ്പെടുന്നു. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000ത്തിലെ വ്യവസ്ഥകൾ പ്രകാരം വാർത്താ വിതരണ മന്ത്രാലയമാണ് (ഐ ആൻഡ് ബി) നടപടി സ്വീകരിച്ചത്. സർഗാത്മകമായ ആവിഷ്‌കാരത്തിന്റെ മറവിൽ അശ്ലീല ഉള്ളടക്കം  പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടിയെന്നു അധികൃതർ വിശദീകരിച്ചു.


നിരോധിച്ച ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പുറത്തുവന്ന പേരുകള്‍ ഇവയാണ്: ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്‌സ്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്‌സ് .  ഈ പ്ലാറ്റ്‌ഫോമുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് 32 ലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

വിശദമായി അറിയാം

നിരോധിക്കാനുള്ള കാരണം: നഗ്നതയ്ക്കു പുറമെ അനുചിതമായ സന്ദർഭങ്ങള്‍ (അധ്യാപക-വിദ്യാർഥി ബന്ധങ്ങൾ പോലെ) ആസ്പദമാക്കി ചിത്രീകരിക്കപ്പെടുന്ന ലൈംഗിക ദൃശ്യങ്ങളും വിഷയപരമോ സാമൂഹികമോ ആയ പ്രസക്തിയില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് വാർത്താ വിതരണ (I&B) മന്ത്രാലയം ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. മുന്നറിയിപ്പുകൾ പാലിക്കാതെ വന്നതോടെ നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങുകയായിരുന്നു. Read More at: അശ്ലീല ഒടിടി നിരോധനം:കഷ്ടിച്ചു രക്ഷപ്പെട്ട ഇതര പ്ലാറ്റ്ഫോമുകള്‍, സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്
പ്ലാറ്റ്‌ഫോമുകൾ: നിരവധി  വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ (ഗൂഗിൾ പ്ലേ സ്‌റ്റോറിലും ആപ്പിൾ ആപ്പ് സ്‌റ്റോറിലും), നിരോധിത പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌ത 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രവർത്തനരഹിതമാക്കി. അശ്ലീല ഉള്ളടക്കത്തിലേക്കുള്ള  ടീസറുകളും ഒപ്പം പ്രചരണവും നടത്തിവന്ന സമൂഹ മാധ്യമ അക്കൗണ്ടുകളാണ് പ്രവർത്തനരഹിതമാക്കിയത്.

2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും മാധ്യമങ്ങൾ, വിനോദം, സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ എന്നീ മേഖലകളിലെ വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്. പ്രതികരണങ്ങള്‍


നിരോധനം ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. അനുചിതമായ ഉള്ളടക്കത്തിൽ നിന്ന് കാഴ്‌ചക്കാരെ, പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് നീക്കത്തെ പിന്തുണയ്ക്കുന്നവർ വിശ്വസിക്കുന്നു. ആവിഷ്കാരത്തെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും തടയുന്നുവെന്ന് വിമർശകർ വാദിക്കുന്നു. ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുള്ള ഉള്ളടക്ക നിയന്ത്രണവും കലാപരമായ സ്വാതന്ത്ര്യവും തമ്മിൽ എങ്ങനെ സന്തുലിതമാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളോടെ ഈ സംവാദം തുടരാൻ സാധ്യതയുണ്ട്.

Centre blocks 18 OTT platforms, 19 websites for 'obscene, vulgar, pornographic content': Details here
Previous Post Next Post

RECENT NEWS