കോട്ടയം – മംഗളൂരു സ്പെഷൽ ട്രെയിൻ ആകെ നടത്തിയത് ഒറ്റ സർവീസ്കോട്ടയം:അവധിക്കാല തിരക്കു കുറയ്ക്കാൻ പ്രഖ്യാപിച്ച കോട്ടയം – മംഗളൂരു വീക്ക്‌ലി സ്പെഷൽ ട്രെയിൻ ഒരൊറ്റ സർവീസ് കൊണ്ട് റെയിൽവേ മടക്കിക്കെട്ടി. 20 മുതൽ ജൂൺ ഒന്നു വരെ എല്ലാ ശനിയാഴ്ചകളിലും മംഗളൂരുവിൽ നിന്നു കോട്ടയത്തേക്കും തിരിച്ചും സർവീസ് നടത്തുമെന്നു പ്രഖ്യാപിച്ചായിരുന്നു തുടക്കം. ലോക്കോ പൈലറ്റുമാരുടെ കുറവാണു സർവീസ് അവസാനിപ്പിക്കാൻ കാരണമെന്നാണു വിവരം.

രാവിലെ മംഗളൂരുവിൽ നിന്നു പുറപ്പെട്ടു വൈകിട്ടു കോട്ടയത്തെത്തി രാത്രി മംഗളൂരുവിലേക്കു മടങ്ങുന്ന വിധമായിരുന്നു സർവീസ് ക്രമീകരിച്ചിരുന്നത്. ഒറ്റ സർവീസാണു നടത്തിയതെങ്കിലും ഒരു കാര്യത്തിൽ കോട്ടയത്തിന് ആശ്വസിക്കാം. പാത ഇരട്ടിപ്പിക്കലിലൂടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയ കോട്ടയം സ്റ്റേഷനിൽ നിന്നു ട്രെയിൻ സർവീസ് ആരംഭിക്കാൻ സാധിക്കും എന്ന കാര്യം കൂടുതൽ വ്യക്തമായി. നേരത്തേ ചെന്നൈ– കോട്ടയം സ്പെഷൽ വന്ദേഭാരതും സർവീസ് നടത്തിയിരുന്നു.
Kottayam – Mangaluru special train ran only one service

Previous Post Next Post

RECENT NEWS