രാജമല സന്ദർശകർക്കായി തുറന്നു; ടിക്കറ്റ് വാട്സാപ്പ് വഴിയും



മൂന്നാർ:കേരളത്തിൽ വരയാടുകളുടെ പറുദീസയായ രാജമല സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കുമായി വീണ്ടും തുറന്നു. വംശനാശം നേരിടുന്ന അപൂർ ഇനമായ വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രാജമലയിലേക്ക് പ്രവേശനം അനുവദിക്കാറില്ല. ഈ സമയത്ത് ഇരവികുളം ദേശീയോദ്യാനത്തിന്റെ (Eravikulam National Park) ഭാഗമായ രാജമലയിൽ വിലക്കേർപ്പെടുത്തും. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം, വേനലവധിക്കാലം കൂടി എത്തിയതോടെ ഇനി രാജമലയിലേക്ക് സന്ദർശക പ്രവാഹമായിരിക്കും.
രാവിലെ എട്ട് മുതൽ വൈകീട്ട് 4.30 വരെയാണ് സന്ദർശന സമയം. ഇരവികുളം നാഷനൽ പാർക്കിന്റെ വെബ്സൈറ്റ് മുഖേനയോ മൂന്നാർ വൈൽഡ് ലൈഫ് എന്ന വെബ്സൈറ്റ് മുഖേനയോ ബുക്ക് ചെയ്യാം. സന്ദർശകർക്കായി ഇത്തവണ പുതിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ മുതൽ ബുക്ക് വാട്സാപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി 8547603222 എന്ന നമ്പറിലേക്ക് ഹായ് എന്ന മെസേജ് ചെയ്യുകയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്താൽ മതി. ശേഷം ചാറ്റിൽ ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് മറുപടി നൽകാം ബുക്കിങ് പൂർത്തിയായാക്കാം.

പ്രവേശന ഫീസ്: മുതിർന്നവർക്ക് 200 രൂപയും, സ്കൂൾ വിദ്യാർത്ഥികൾക്ക് 150 രൂപയും വിദേശികൾക്ക് 500 രൂപയുമാണ് പ്രവേശന നിരക്ക്. ഈ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഒരു ദിവസം പരമാവധി 2800 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

വഴി: കൊച്ചി, തേനി ഭാഗത്തുനിന്നു വരുന്നവർക്ക് മൂന്നാർ ടൗണിലെത്തിയ ശേഷം മറയൂർ റോഡിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമൈലിലെ രാജമല പ്രവേശന കവാടത്തിലെത്താം
Previous Post Next Post

RECENT NEWS