ടിടിഇമാർക്കുനേരെ വടക്കാഞ്ചേരിയിലും വടകരയിലും ആക്രമണം; പ്രതികൾ പിടിയിൽ

വടക്കാഞ്ചേരി:ട്രെയിനിൽ ടിക്കറ്റ് പരിശോധകർക്കു നേരെ വീണ്ടും ആക്രമണം. ബെംഗളുരു–കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, ചെന്നൈ എക്സ്പ്രസിലെ ടിടിഇ ആർദ്ര കെ.അനിൽ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.

ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ബെംഗളുരു–കന്യാകുമാരി എക്സ്പ്രസിലെ യാത്രക്കാരൻ ടിടിഇയെ ആക്രമിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവർ ആർപിഎഫിന്റെ പിടിയിലായി. ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്.
ചെന്നൈ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനോട് ഇതേക്കുറിച്ച് ചോദിച്ചതിനാണ് വനിതാ ടിടിഇയെ മർദിച്ചത്. വടകരയിൽ വച്ചായിരുന്നു സംഭവം. യാത്രക്കാരനായ മധുസൂദനൻ നായർക്കെതിരെ പൊലീസ് കേസെടുത്തു.

TTEs Violently Assaulted on Bengaluru-Kanyakumari Express Over Ticket Dispute
Previous Post Next Post

RECENT NEWS