കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപെട്ടു, നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. 
ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി.  യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Kozhikode Bengalooru Karnataka RTC Sleeper bus accident
Previous Post Next Post

RECENT NEWS