സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള് ‍ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണംസംസ്ഥാനത്ത് 2023  ഡിസംബര്‍ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2024 ജൂണ്‍ 25 മുതല്‍ 2024 ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാര്‍ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചശേഷം വീടുകളിലെത്തി പൂര്‍ത്തീകരിക്കുന്നതായിരിക്കും.
അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30  രൂപയും കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസകാലയളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ഈ കാലയളവിനുള്ളില്‍ സമയബന്ധിതമായി  മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം.
Previous Post Next Post

RECENT NEWS