ഡിസപ്പിയറിങ് മെസേജുകൾ ഇനി സേവ് ചെയ്യാം ; അപ്ഡേഷനുമായി വാട്ട്സാപ്പ്



ഡിസപ്പിയറിങ് മെസേജുകൾക്കായി പുതിയ ഫീച്ചറവതരിപ്പിച്ച് വാട്ട്സാപ്പ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഇതിന്റെ ഡവലപ്പ്മെന്റിലായിരുന്നു ടീം. കഴിഞ്ഞ ദിവസമാണ് പുതിയ അപ്ഡേഷൻ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.  'കീപ്പ് ഇൻ ചാറ്റ്' എന്നതാണ് പുതിയ അപ്ഡേഷന്റെ പേര്. ഡിസപ്പിയറിങ് മെസെജുകൾ സേവ് ചെയ്യാൻ ഈ അപ്ഡേറ്റ് സഹായിക്കും. ടൈമറ് സെറ്റ് ചെയ്ത ശേഷം മറ്റ് മെസെജുകൾ ഡീലിറ്റായാലും ഇഷ്ടമുള്ളവ ബുക്ക് മാർക്ക് ചെയ്ത് സൂക്ഷിക്കാനാകും. ചിലപ്പോള്‌ കീപ്പ് ചെയ്യാനാഗ്രഹിക്കുന്ന ചിത്രങ്ങളോ വോയിസ് നോട്ടുകളോ കാണും. അവ സേവ് ചെയ്ത് സൂക്ഷിക്കാൻ പുതിയ അപ്ഡേറ്റ് സഹായിക്കും. മെസെജ് അയയ്ക്കുന്നവരുടെ ഇഷ്ടമനുസരിച്ചേ വായിക്കുന്നവർക്ക് ആ മെസെജ് സേവ് ചെയ്യാനാകൂ.
വാട്ട്‌സ്ആപ്പിൽ സേവ് ചെയ്‌ത മെസെജുകൾ ഒരു ബുക്ക്‌മാർക്ക് ഐക്കൺ ഉപയോഗിച്ച് മാർക്ക് ചെയ്ത് കെപ്റ്റ് മെസേജസ് ഫോൾഡറിലെ ചാറ്റ് വഴി ഓർഗനൈസ് ചെയ്‌ത് കാണാനുമാകും.ഡിസപ്പിയറിങ് ഓപ്ഷനിൽ പുതിയ ഫീച്ചർ കൂടി വാട്ട്സാപ്പ് ഉൾപ്പെടുത്തുണ്ട്. നിലവിൽ, ഉപയോക്താക്കൾക്ക് മൂന്ന് ഓപ്‌ഷനുകൾ ഉപയോഗിച്ചാണ് മെസെജിന്റെ ടൈമർ സെറ്റ് ചെയ്യാനാകുന്നത്.  24 മണിക്കൂർ, ഏഴ് ദിവസം, 90 ദിവസം. എന്നിങ്ങനെ ആണത്. പുതിയ അപ്ഡേഷനുസരിച്ച് അത് ഒരു വർഷം, 180 ദിവസം, 60 ദിവസം, 30 ദിവസം, 21 ദിവസം, 14 ദിവസം, ആറ് ദിവസം, അഞ്ച് ദിവസം, നാല്ദിവസം, മൂന്ന് ദിവസം, രണ്ട് ദിവസം, 12 മണിക്കൂർ എന്നിങ്ങനെയായി മാറും.

നേരത്തെ ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ.  അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.

disappearing messages can now be saved whatsapp with update
Previous Post Next Post

RECENT NEWS