കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; യുവതി പൊലീസിന് മെസ്സേജ് അയച്ചു, പൊലീസെത്തി പ്രതിയെ പൊക്കിമലപ്പുറം: വളാഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് – പത്തനംതിട്ട റൂട്ടിലോടുന്ന ബസിലാണ് അതിക്രമമുണ്ടായത്. കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണമെത്ര കൂടിയിട്ടും പൊതു ഗതാഗത ഇടങ്ങളിൽ സ്ത്രീകളെ ഉപദ്രവിക്കുന്നതിന് കുറവില്ല. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടിലോടുന്ന ബസിലാണ് പുതിയ സംഭവം. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാനാണ് യുവതി ബസിൽ കയറിയത്. പ്രതി നിസാമുദ്ദീനും യുവതിയും തൊട്ടടുത്ത സീറ്റുകളായിരുന്നു ഇരുന്നത്.

ബസ് കോഴിക്കോട് പിന്നിട്ടപ്പോഴാണ് യുവാവിന്റെ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെടുന്നത്. ശല്യം തുടർന്നതോടെ യുവതി പൊലീസിന് മെസ്സേജ് അയച്ചു. പിന്നീട് കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായി. വളാഞ്ചേരിയിൽ വെച്ച് പൊലീസ് എത്തി കണ്ണൂർ വേങ്ങാട് സ്വദേശിയായ നിസാമുദ്ദീനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയും രേഖപ്പെടുത്തി.

Attempt to molest woman in KSRTC bus Malappuram
Previous Post Next Post

RECENT NEWS