മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. 190km വേഗതയിൽ വരെ കാറ്റടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ മോഖ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും. കേരളത്തിൽ ബുധനാഴ്ചയോടെ മഴ സജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനും തടസ്സമില്ല. അതീ തീവ്ര ചുഴലിക്കാറ്റ് തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിലായാണ് കരയിൽ പ്രവേശിക്കുന്നത്.
അതേസമയം, പശ്ചിമ ബംഗാളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ അസം സംസ്ഥാനങ്ങൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. പശ്ചിമ ബംഗാളിൽ എൻഡിആ‍ർഎഫ് സംഘം ക്യാമ്പ് ചെയ്യുകയാണ്. തീരദേശ മേഖലകളിൽ സംഘം ബോധവൽക്കരണം നടത്തി.

14 05 2023 : മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 100 110 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കി.മീ. വരെ വേഗതയിലും; വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉച്ചയ്ക്ക് മുൻപ് മണിക്കൂറിൽ 125 135 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ150 വരെയും ഉച്ചകഴിഞ്ഞ് വേഗത ക്രമേണ കുറയുന്നു; വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 65 കി.മീ ചില അവസരങ്ങളിൽ 75 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി; ഞായറാഴ്ചയോടെ ബംഗ്ലാദേശ് മ്യാൻമാർ തീരം തൊടും, കേരളത്തിലും മഴ


Cyclone mokha will make landfall this afternoon chance of isolated rain
Previous Post Next Post

RECENT NEWS