വൈത്തിരിയില്‍ കാര്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ഇടിച്ചുകയറി; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു വൈത്തിരി :വയനാട് വൈത്തിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാര്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

കാറിലുണ്ടായിരുന്ന മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഉമ്മര്‍, അമീര്‍ എന്നിവരെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഇന്ന് രാവിലെ ആറോടെയാണ് അപകടം. തിരുവനന്തപുരം-ബെംഗളൂരു കെ എസ് ആര്‍ ടി സി സ്‌കാനിയ ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
Previous Post Next Post

RECENT NEWS