എ.ഐ ക്ലബ്ബിലേക്ക് വാട്സ്ആപ്പുംഎ.ഐ ക്ലബ്ബിലേക്ക് വാട്സ്ആപ്പും എത്തുന്നു. മെറ്റ, എ.ഐ എന്ന ചാറ്റ്ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.വാട്സ്ആപ്പ് ഉപയോക്താക്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കുക,നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക. എന്തിനെക്കുറിച്ചും സംഭാഷണങ്ങള്‍ നടത്തുക എന്നിവ മെറ്റ എ.ഐക്ക് സാധിക്കും. 


ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എ.ഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. മെറ്റ എഐയ്ക്ക് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനും മറുപടിനല്‍കാനും മാത്രമേ മെറ്റ എഐയ്ക്ക് സാധിക്കുള്ളൂ എന്നും മറ്റ് ചാറ്റുകളൊന്നും ഇത് വായിക്കില്ലെന്നും കമ്പനി പറയുന്നു. ചാറ്റ്സ് ടാബിന് മുകളിലായി ക്യാമറ ബട്ടന് അടുത്ത് മെറ്റ എഐയുടെ വൃത്താകൃതിയിലുള്ള ലോഗോ കാണാം. അതില്‍ ടാപ്പ് ചെയ്തും ചാറ്റ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം. എന്നാല്‍ എല്ലാവര്‍ക്കും ഫീച്ചര്‍ ഇപ്പോള്‍ ലഭിക്കില്ല. യു.എസ് ഉൾപ്പെടെ തെരഞ്ഞെടുത്ത വിപണികളിൽ എ.ഐ ചാറ്റ്ബോട്ട് വാട്സ്ആപ്പ്. 
500 ദശലക്ഷത്തിലധികം വാട്‌സ്ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യ, വാട്‌സ്ആപ്പ് ഇന്‍സ്‌റ്റന്‍റ് മെസേജിങ് സേവനത്തിന്‍റെ ഏറ്റവും വലിയ വിപണിയാണ്. ചാറ്റ്ജിപിടി വ്യാപകമായി സ്വീകരിക്കപ്പെട്ടതോടെ എ.ഐയുടെ സാധ്യതകൾ തങ്ങളുടെ സേവനങ്ങളിലേക്ക് കൊണ്ടുവരാൻ മിക്ക കമ്പനികളും പരിശ്രമം ആരംഭിച്ചുകഴിഞ്ഞു. അ‌ത്തരത്തിലാണ്  വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയും എഐ പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞത്.

Meta Ai Whatsapp
Previous Post Next Post

RECENT NEWS