വൺപ്ലസ് 10ആർ 5ജിയ്ക്ക് ആമസോണിൽ വൻ ഓഫർദില്ലി:  വൺപ്ലസ് കഴിഞ്ഞ കൊല്ലം രാജ്യത്ത് അവതരിപ്പിച്ച സ്മാർട്ട്ഫോണിന് ആമസോണിൽ മികച്ച ഓഫർ. കൂപ്പൺ കോഡ് ഉൾപ്പെടെയുള്ള വൻ ഓഫറുകൾ നല്കുന്നത് വൺപ്ലസ് 10ആർ 5ജി ഹാൻഡ്സെറ്റിനാണ്. വൺപ്ലസ് 10ആർ 5ജിയുടെ അഞ്ച് വേരിയന്റുകളാണ് പ്രത്യേക കൂപ്പൺ കോഡ് (I89UREDD) ഉപയോഗിച്ച് വാങ്ങാനാവുക. ഇതിനൊപ്പം തന്നെ നോകോസ്റ്റ് ഇഎംഐ, ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
വൺപ്ലസ് 10 ആർ 5ജിയുടെ വിവിധ വേരിയന്റുകളും ഓഫർ വിലയും, ബ്രാക്കറ്റിൽ കൂപ്പൺ കോഡ് ഇളവുകളും ചുവടെ : 


വിപണിയിലെ തന്നെ ഫാസ്റ്റ് വയേർഡ് ചാർജിങ് സംവിധാനമുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ്  വൺപ്ലസ് 10ആർ 5ജി. 80W സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ടാണ് ഫോണിനുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് ഒക്ടാ-കോർ ആണ് പ്രോസസർ. 50 എംപി സോണി ഐഎംഎക്സ്766 ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണിന്റെ പ്രത്യേകത.


119 ഡിഗ്രി ഫീൽഡ് വ്യൂവോടു കൂടിയ 8 എംപിയുടെ അൾട്രാവൈഡ് ക്യാമറ,  2 എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്ന റിയർ ക്യാമറ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 16 എംപി സെൽഫി ക്യാമറ എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകൾ.


OnePlus 10R 5G price and specification
Previous Post Next Post

RECENT NEWS