"പണി വരുന്നുണ്ട് അവറാച്ചാ.." നാലുവര്‍ഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം!2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ.  2027-ഓടെ ഇന്ത്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും പാനൽ ശുപാർശ ചെയ്‍തതതായി ദ ഹിന്ദു ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ, 2070 ല്‍ മൊത്തം പൂജ്യം ലക്ഷ്യം കൈവരിക്കുന്നതിന് അതിന്റെ 40% വൈദ്യുതി പുനരുപയോഗിക്കാവുന്നവയിൽ നിന്ന് ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതേസമയംഎണ്ണ മന്ത്രാലയ മുൻ സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ പരിവർത്തന ഉപദേശക സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്നകാര്യം വ്യക്തമല്ല. 

2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും പാനൽ ശുപാര്‍ശകളില്‍ വ്യക്തമാക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിന്, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്‌ട്രിക്, ഹൈബ്രിഡ് വെഹിക്കിൾസ് സ്‍കീമിന് (ഫെയിം) കീഴിൽ നൽകുന്ന ആനുകൂല്യങ്ങൾ മാർച്ച് 31 നപ്പുറം വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കണമെന്നും റിപ്പോർട്ട് പറയുന്നു.

2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷൻ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് റെയിൽവെയും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കുകളും ഉയർന്ന ഉപയോഗത്തിനായി സമിതി നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.


ഇന്ത്യയിലെ ദീർഘദൂര ബസുകൾ ദീർഘകാലത്തേക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടിവരുമെന്നും, 10 മുതല്‍ 15 വർഷത്തേക്ക് വാതകം പരിവർത്തന ഇന്ധനമായി ഉപയോഗിക്കാമെന്നും സമിതി പറഞ്ഞു. 2030-ഓടെ ഊർജ മിശ്രിതത്തിൽ വാതകത്തിന്റെ പങ്ക് 15 ശതമാനം ആയി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2020 നും 2050 നും ഇടയിൽ ഡിമാൻഡ് 9.78% സംയുക്ത ശരാശരി വളർച്ചാ നിരക്കിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ രണ്ട് മാസത്തെ ആവശ്യത്തിന് തുല്യമായ ഭൂഗർഭ വാതക സംഭരണം നിർമ്മിക്കുന്നത് ഇന്ത്യ പരിഗണിക്കണമെന്ന് പാനൽ പറയുന്നു.

ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളൽ ആണിതിന് ഗണ്യമായ സംഭാവന നൽകുന്നത്. ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ഇന്ത്യൻ ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. മൊത്തത്തിലുള്ള ഉദ്‌വമനത്തിന്റെ ഒരു പ്രധാന സംഭാവന എന്ന നിലയിൽ, ഓട്ടോമൊബൈൽ വ്യവസായവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി വിനാശകരമായ പ്രവണതകൾ അഭിമുഖീകരിക്കുന്നു. ആ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മലിനമായ നഗരങ്ങളിലും എല്ലാ ഡീസൽ ഫോർ വീലറുകളും നിരോധിക്കുന്നതിനുള്ള ഏറ്റവും പുതിയ നിർദ്ദേശം.

നിലവിൽ ഇന്ത്യയിലെ ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും ഡീസൽ ആണ്, അതിന്റെ 80 ശതമാനവും ഗതാഗത മേഖലയിൽ ഉപയോഗിക്കുന്നു. രാജ്യത്തെ വാണിജ്യ വാഹന ശേഖരം പ്രധാനമായും ഡീസൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, യാത്രാ വാഹനങ്ങളുടെ വലിയൊരു ഭാഗവും ഇതേ ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന സിറ്റി ബസുകളൊന്നും ഫ്ളീറ്റിലേക്ക് ചേർക്കരുതെന്ന് പാനൽ ആവശ്യപ്പെടുന്നു. ഇലക്‌ട്രിക് ബസുകൾ മാത്രം ചേർക്കുന്നതിനെ സമിതി അനുകൂലിക്കുന്നു. 2030-ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾ ചേർക്കരുതെന്നും 2024 മുതൽ സിറ്റി ട്രാൻസ്‌പോർട്ട് ഡീസൽ ബസുകൾ ചേർക്കാൻ പാടില്ലെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ നിർദേശങ്ങൾ നടപ്പാക്കാൻ എണ്ണ വാതക മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്ന കാര്യം വ്യക്തമല്ല.

Energy transition panel proposes ban on diesel vehicles by 2027
Previous Post Next Post

RECENT NEWS