മുന്തിരി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ



മുന്തിരി പലർക്കും ഏറെ ഇഷ്ടമുള്ള പഴമാണ്. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. 
വ്യത്യസ്‌ത ഇനം മുന്തിരികളുണ്ട്. ഉദാഹരണത്തിന്, ചുവന്ന മുന്തിരി റെസ്‌വെറാട്രോൾ എന്ന സംയുക്തം ഹൃദയ സംബന്ധമായ ആരോഗ്യത്തെയും വൈജ്ഞാനിക ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ മുന്തിരികളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. കൂടാതെ ആൻറി-കാർസിനോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

'വിറ്റാമിൻ കെയുടെയും നാരുകളുടെയും നല്ല ഉറവിടം കൂടിയാണ് മുന്തിരി...' - റെഡ്‌റിവർ ഹെൽത്ത് ആൻഡ് വെൽനസിന്റെ സ്ഥാപകനായ ജോഷ് റെഡ് പറയുന്നു. മുന്തിരിയിൽ സോഡിയം വളരെ കുറവും പൊട്ടാസ്യവും കൂടുതലാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം ഇത് രക്തക്കുഴലുകളിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു...- ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകനായ ലിസ യംഗ് പറയുന്നു.
മുന്തിരി ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം അവയിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നു. പ്രതിദിനം രണ്ട് കപ്പ് മുന്തിരിയാണ് ഏറ്റവും അനുയോജ്യമായ അളവെന്ന് വിദ​ഗ്ധർ പറയുന്നു.

ചുവന്ന മുന്തിരിയെ ബർഗണ്ടി മുന്തിരി എന്നും അറിയപ്പെടുന്നു. അവ സാധാരണയായി ഫ്രൂട്ട് സലാഡുകൾ, ജാം, ജെല്ലി എന്നിവയിൽ ഉപയോഗിക്കുന്നു. കറുത്ത മുന്തിരിക്ക് സമാനമായ റെഡ് വൈൻ നിർമ്മാണത്തിലും ഇവ ഉപയോഗിക്കുന്നു.

ഒരു കപ്പ് ചുവന്ന മുന്തിരിയിൽ ഏകദേശം 104 കലോറി, 1.1 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 27.3 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. കറുത്ത മുന്തിരിക്ക് സമാനമായി വിറ്റാമിൻ സി, വിറ്റാമിൻ കെ, റെസ്‌വെറാട്രോൾ എന്നിവയുടെ നല്ല ഉറവിടമാണ് ചുവന്ന മുന്തിരി.

health benefits of eating grapes daily
Previous Post Next Post

RECENT NEWS