പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം പുറത്തെടുത്തത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.. ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്.
ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എത്ര പേര്‍ കന്പനിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ എന്ന് തെരച്ചില്‍ നടത്തുകയാണ്.  പരിക്കേറ്റ രണ്ടു പേർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 5.30ക്കാണ് അപകടം നടന്നത്. അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റി. അപകടത്തിൽ മരിച്ച അരവിന്ദ് 2 മാസം മുമ്പാണ് ജോലിക്ക് എത്തിയത്. 

Explosion at Kairali Steel Company one died
Previous Post Next Post

RECENT NEWS