50 എംപി ക്യാമറ, 6000 എംഎഎച്ച് ബാറ്ററി, അമോലെഡ് ഡിസ്പ്ലേ; പുതിയ സാംസങ് എം34, വില ഇങ്ങനെ50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി 'മോൺസ്റ്റർ' എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്സി എം34 (Galaxy M34) ജൂലൈ 7 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.മുൻഗാമിയായ ഗ്യാലക്സി എം33യുടെ ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന ഫോണിന് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എസ്അമോലെഡ് (sAMOLED) സ്‌ക്രീൻ ഉണ്ടായിരിക്കും. ഒരു എം സീരീസ് ഫോണിനു ആദ്യമായാണ് ഈ ഡിസ്പ്ലേ നൽകുന്നത്.
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും സ്‌ക്രീൻ റീഡുചെയ്യാൻ 'വിഷൻ ബൂസ്റ്റർ'  എന്ന സാങ്കേതികവിദ്യ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP പ്രൈമറി ക്യാമറയാണ് ഗ്യാലക്സി എം 34ൽ അവതരിപ്പിക്കുന്നത്. ഒറ്റ ഷോട്ടിൽ 4 ഫോട്ടോകളും 4 വിഡിയോകളും പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോൺസ്റ്റർ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെൻസ് ഇഫക്‌റ്റുകളുള്ള ഒരു ഫൺ മോഡും ഇതിലുണ്ടത്രെ. കൂടാതെ സാംസങിന്റെ മുൻനിര സീരീസിൽ നിന്നുള്ള "നൈറ്റ്ഗ്രാഫി" ഫീച്ചറും ഇതിൽ വരുന്നു.

ഔദ്യോഗിക പോസ്റ്റർ ഫോണിന്റെ നീല, പർപ്പിൾ, പർപ്പിൾ എന്നീ നിറങ്ങൾ പരിചയപ്പെടുത്തുന്നു. പ്രധായ ക്യാമറ  പാനലിൽ രണ്ടിന് പകരം മൂന്ന് ക്യാമറകൾ ഉണ്ടാകും. മുൻ ക്യാമറ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിലായിരിക്കും. ഗ്യാലക്സി എം34 ന്റെ വില ഏകദേശം 20,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണിലൂടെയായിരിക്കും ഫോൺ വിപണിയിലെത്തുക.

Samsung Galaxy M34 to launch in India on July 7: Here’s what the smartphone will offer
Previous Post Next Post

RECENT NEWS