സ്കിൻ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നൊരു 'കിടിലൻ' ജ്യൂസ്..



ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ പരാതികള്‍ ഉന്നയിക്കാറുണ്ട്. പ്രത്യേകിച്ച് മുഖത്തെ ചര്‍മ്മം. കണ്ണകള്‍ക്ക് താഴെ കറുപ്പ്, ചുളിവുകളോ പാടുകളോ വീഴുന്നു, തിളക്കം മങ്ങുന്നു എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും ഉന്നയിക്കാറുള്ള പരാതികള്‍.

സ്കിൻ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളും വരാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം ഇതിലൊരു പ്രധാന ഘടകമാണ്. വലിയൊരളവ് വരെ ചര്‍മ്മത്തെ പരിപാലിക്കാനും, കേടുപാടുകള്‍ കൂടാതെ കൊണ്ടുനടക്കാനും ഭക്ഷണകാര്യങ്ങളില്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ മതിയാകും.
ഇത്തരത്തില്‍ സ്കിൻ തിളക്കമുള്ളതാക്കാൻ കഴിക്കാവുന്നൊരു ജ്യൂസാണിനി പരിചയപ്പെടുത്തുന്നത്. ക്യാരറ്റും മല്ലയിലയുമാണ് ഇതിലേക്ക് ആവശ്യമായി വരുന്ന മുഖ്യചേരുവകള്‍. ആദ്യം ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. 

ക്യാരറ്റ്-മല്ലിയില ജ്യൂസ്...

ഗ്രേറ്റ് ചെയ്ത് ക്യാരറ്റും അല്‍പം മല്ലിയിലയും (രുചിക്ക് അനുസരിച്ച് ചേര്‍ക്കാം. എന്തായാലും ക്യാരറ്റിന്‍റെ അതേ അളവില്‍ ആവശ്യമേയില്ല) ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഒരുമിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ആദ്യം വെള്ളമോ ഐസോ ചേര്‍ക്കാത്തതിനാല്‍ തന്നെ നല്ലതുപോലെ കട്ടിയായിരിക്കും ഈ ജ്യൂസ്. ഇതിലേക്ക് പിന്നീട് വെള്ളമോ ഐസോ ചേര്‍ത്ത് അല്‍പമൊന്ന് നേര്‍പ്പിച്ചെടത്ത ശേഷം ഉപയോഗിക്കാം. അല്ലെങ്കില്‍ അരിച്ചെടുത്ത് ഇതിന്‍റെ നീര് മാത്രമായി എടുത്തും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് നുള്ള് ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവയും രുചിക്ക് വേണ്ടി ചേര്‍ക്കാവുന്നതാണ്. 


എന്തെല്ലാം ഗുണങ്ങള്‍?

സാധാരണഗതിയില്‍ നമ്മള്‍ ജ്യൂസുകള്‍ കഴിക്കുമ്പോള്‍ അധികം ഷുഗര്‍ നമ്മുടെ ശരീരത്തിലെത്താൻ സാധ്യതയുണ്ട്. അതിനാലാണ് കഴിവതും പഴങ്ങളും പച്ചക്കറികളും അങ്ങനെ തന്നെ കഴിക്കാൻ നിര്‍ദേശിക്കുന്നത്. ഏതായാലും ക്യാരറ്റ്- പുതിനയില ജ്യൂസ് മധുരം അടങ്ങിയതല്ല. ആ രീതിയില്‍ ശരീരത്തിന് വെല്ലുവിളിയുമില്ല. 

ഇനി ക്യാരറ്റ്-പുതിനയില ജ്യൂസ് എങ്ങനെയാണ് ചര്‍മ്മത്തെ സ്വാധീനിക്കുന്നത് എന്ന് നോക്കാം. ക്യാരറ്റ് വൈറ്റമിൻ -സിയുടെ നല്ലൊരു ഉറവിടമാണ്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന കൊളാജെന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. മല്ലിയിലയും ചര്‍മ്മത്തിന് പ്രയോജനപ്രദം തന്നെ. 

ക്യാരറ്റിലുള്ള ബീറ്റ കെരാട്ടിൻ സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിനേറ്റിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകമാണ്. ഇതിലുള്ള ആന്‍റിഃഓക്സിഡന്‍റ്സും സ്കിൻ കേടുപാടുകള്‍ തീര്‍ക്കുന്നു. 

നമുക്ക് പ്രായം തോന്നിക്കാനുള്ള ഏറ്റവും വലിയൊരു കാരണം ചര്‍മ്മത്തിന്‍റെ തിളക്കം നഷ്ടപ്പെടുന്നതും ചുളിവുകളും പാടുകളുമെല്ലാം വീഴുന്നതാണല്ലോ. ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിച്ച് സ്കിൻ ചെറുപ്പമായി തോന്നിക്കാനും ക്യാരറ്റിന് വലിയ കഴിവാണുള്ളത്. ഇതിനും വൈറ്റമിൻ-സി തന്നെയാണ് പ്രധാനമായും സഹായിക്കുന്നത്. ഇതിന് പുറമെ വൈറ്റമിൻ -എയും. 


മുഖക്കുരു ഉണ്ടാകാതിരിക്കാനും ചിലരില്‍ ക്യാരറ്റ് ഫലപ്രദമായി ഇടപെടാറുണ്ട്. ക്യാരറ്റും മല്ലിയിലയും കൂടിയാകുമ്പോള്‍ ഇവ ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിന് വലിയ രീതിയില്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മുഖക്കുരു ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. 
carrot coriander juice for skin glow
Previous Post Next Post

RECENT NEWS