സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടൻ നിവിൻ പോളി. വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ലഭിക്കുമെന്നും നിവിൻ പറഞ്ഞതായി മന്ത്രി പറഞ്ഞു.
Read also: രാജ്യത്തിന് നാണക്കേടായി വിദ്യാർത്ഥിയെ മുഖത്തടിച്ച സംഭവം: അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു
ഫേസ്ബുക്കിൽ മന്ത്രി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ- "കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു.
V Sivankutty post about actor nivin pauly