തിരുവോണം കളറാക്കാൻ തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി അപകട യാത്ര; വൈറലായി, ഒപ്പം പൊലീസും തേടിയെത്തിതിരുവനന്തപുരം: തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്. ഡ്രൈവറെയും ജീപ്പും കഴക്കൂട്ടം പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മേനം കുളത്തായിരുന്നു പ്രകടനം. വൈകുന്നേരം നാല് മണിയോടെയാണ് കുട്ടിയുമായി യുവാക്കളുടെ സംഘം നഗരത്തിലൂടെ യാത്ര ചെയ്തത്. തിരുവോണ ദിനത്തിലെ അപകടകരമായ ആഘോഷ പ്രകടനത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് കണ്ടെത്തിയത്. ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടിയെ ബോണറ്റില്‍ ഇരുത്തി യുവാക്കളുടെ സംഘം പല തവണ ജീപ്പ് ഓടിച്ചിരുന്നു.

അതുവഴി പോയ മറ്റ് യാത്രക്കാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കഴക്കൂട്ടം സ്വദേശി അജികുമാറാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമപ്രകാരം അജികുമാറിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

child on the bonnet in an open jeep viral video driver arrested
Previous Post Next Post

RECENT NEWS