നാളെ മുതൽ തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓഗസ്റ്റ് 26,27,28,29 ദിവസങ്ങളിലാണ് ബാങ്ക് അവധി. ഓഗസ്റ്റ് 30ന് ബാങ്ക് തുറന്ന് പ്രവർത്തിക്കുമെങ്കിലും ഓഗസ്റ്റ് 31ന് വീണ്ടും ബാങ്ക് അവധിയാണ്.
നാളെ ഓഗസ്റ്റ് 26ന് നാലാം ശനിയാണ്. ഓഗസ്റ്റ് 27 ഞായറാഴ്ചയും. ഓഗസ്റ്റ് 28ന് ഒന്നാം ഓണവും, 29ന് തിരുവോണവുമാണ്. ഓഗസ്റ്റ് 30ന് മൂന്നാം ഓണമാണെങ്കിലും ബാങ്ക് അവധിയല്ല. തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 31 ശ്രീനാരായണഗുരു ജയന്തിയാണ്. അതുകൊണ്ട് തന്നെ ബാങ്ക് അവധിയാണ്.
bank holidays