പയ്യന്നൂരിൽനിന്നു മോഷ്ടിച്ച കാർ കോഴിക്കോട്ട് പിടികൂടികോഴിക്കോട് : പയ്യന്നൂരിൽ നിന്നു മോഷണം പോയ കാർ മണിക്കൂറുകൾക്കകം സിറ്റി പൊലീസിന്റെ പിടിയിലായി. ഉച്ചയോടെയാണ് മാറാട് ഇൻസ്പെക്ടർ എൻ.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കാർ തടഞ്ഞു നിർത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം പുളിക്കൽ കെ.അജിത് (23), ചാലക്കുടി എരയകുടി ചെമ്പാട്ട് ആർ‍.സി.റിയാസ് (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് പയ്യന്നൂരിൽനിന്നു കാർ മോഷണം പോയത്.
ഇതു കോഴിക്കോട് ഭാഗത്തേക്ക് വന്നതായി പൊലീസിനു വിവരം ലഭിച്ചു. മാറാട് ഇൻസ്പെക്ടർക്ക് കാറിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. ഈ കാർ പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസ് ജീപ്പ് കുറുകെ നിർത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാർ സഹിതം പ്രതികളെ ടൗൺ പൊലീസിനു കൈമാറി. ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു. പ്രതികളെ രാത്രിയോടെ പയ്യന്നൂർ പൊലീസെത്തി കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയി.

car-theft-case
Previous Post Next Post

RECENT NEWS