കോട്ടയം പാതയിൽ നിയന്ത്രണം; ആറ്‌ തീവണ്ടികൾ ഇന്ന് ആലപ്പുഴ വഴിതിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് തീവണ്ടികൾ ചൊവ്വാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോർത്ത് സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്ത് ആധുനിക സജ്ജീകരണം ഏർപ്പെടുത്തുകയാണ്. തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത് എത്തുന്ന തീവണ്ടികളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.
  • മംഗളൂരൂ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ (16348), 
  • മധുരൈ-തിരുവനന്തപുരം സെൻട്രൽ (16344), 
  • നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി (16350), 
  • തിങ്കളാഴ്ച യാത്രതിരിച്ച ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654), 
  • ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12695), 
  • മംഗളൂരൂ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16630) 
എന്നീ തീവണ്ടികൾ ആലപ്പുഴ വഴിയാകും യാത്ര ചെയ്യുക.

ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. പാളങ്ങൾ തമ്മിൽ യോജിക്കുന്ന ജങ്‌ഷനുകളിൽ കൂടുതൽ വേഗമാർജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്.

six trains will be diverted via alappuzha
Previous Post Next Post

RECENT NEWS