പ്രതി ധരിച്ചത് ചുവന്ന ഷർട്ട്‌, എട്ടുവയസുകാരി ആളെ തിരിച്ചറിഞ്ഞു; ആലുവ കേസിൽ കൂടുതൽ സിസിടിവി ദൃശ്യം പൊലീസിന്കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മലയാളിയായ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും  നിർണായക തെളിവാകുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പ്രതിയെ കൃത്യമായി പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയും ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 
ചുവന്ന ഷർട്ട്‌ ധരിച്ച പ്രതി, കൃത്യം നടത്തിയ ശേഷം ആലുവ തോട്ടുമുഖം ഭാഗത്ത് പുലർച്ചെയുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ കണ്ടെത്താൻ വൻ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്. സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ ഒരു സംഘം പൊലീസ് ആശുപത്രി പരിസരത്തുമുണ്ട്. 

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ മലയാളിയായ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 2.30 തോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. 

ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകുന്നതിന് സമീപവാസിയായ സുകുമാരന്‍ ദൃക്‌സാക്ഷിയായിരുന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതെന്നാണ് സുകുമാരൻ വിശദീകരിച്ചത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകളും പ്രദേശവും പരിശോധിച്ചു. അന്വേഷണം തുടരുന്നതിനിടെ നഗ്നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കണ്ടത്.'പുലര്‍ച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് നിലവിളി കേട്ടത്. നോക്കിയപ്പോള്‍ ഒരാള്‍ കൊച്ചിനെ കൊണ്ട് പോകുന്നത് കണ്ടു. അയല്‍വാസികളായ കുട്ടികള്‍ അല്ലെന്ന് മനസിലായി. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകള്‍ പരിശോധിച്ചു. പിന്നെയാണ് റോഡിലൂടെ കൊച്ച് ഓടി വരുന്നത് കണ്ടത്. നഗ്നയായ നിലയിലായിരുന്ന കുട്ടിയെ വീട്ടിലെത്തിച്ച ശേഷം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.'' തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെന്നും സുകുമാരൻ വിശദീകരിച്ചു.

aluva minor girl identified accused aluva kidnap abuse case more details out
Previous Post Next Post

RECENT NEWS