കല്‍പ്പറ്റ: പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പനമരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് ( 24 ) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
Read also: തലസ്ഥാനത്ത് പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; വിവസ്ത്രയായി ഓടിരക്ഷപ്പെട്ടു, പ്രതി പിടിയിൽ
പിന്നീട് ഒരു വര്‍ഷത്തോളം വിദേശത്താണ് പ്രതി കഴിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ വരുന്ന വഴിമധ്യേ ബംഗളൂരു വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പനമരം എസ് ഐ ഇ കെ അബൂബക്കര്‍, സിപിഒമാരായ വിനോദ്, ആല്‍ബിന്‍, ഡ്രൈവര്‍ സിപിഒ ജയേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം ബംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
one year hiding abroad Landed at Bengaluru airport arrest