'ഒക്ടോബര്‍ 24 മുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല', പട്ടിക



ഐഫോണ്‍, സാംസങ്, മോട്ടോറോള, എല്‍ജി തുടങ്ങിയവയുടെ ചില സ്മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ ഒക്ടോബര്‍ 24 മുതല്‍ വാട്സ്ആപ്പ് സംവിധാനം ലഭിക്കില്ലെന്ന് മെറ്റ. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്സ്ആപ്പ് ലഭിക്കില്ലെന്നാണ് അറിയിപ്പ്.
പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണ്. മെറ്റയുടെ പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. മികച്ച സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നാണ് കമ്പനിയുടെ ലക്ഷ്യമെന്നും അതിനാലാണ് പഴയ മെഡലുകളിലെ സേവനം അവസാനിപ്പിക്കുന്നതെന്നും മെറ്റ അറിയിച്ചു. ആന്‍ഡ്രോയ്ഡ് പതിപ്പ് 4.1 മുതല്‍ താഴേക്കുള്ള ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ് സേവനം ഇനി ലഭ്യമാവില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്. ഐഫോണ്‍ 5, ഐഫോണ്‍ 5സി മുതല്‍ താഴോട്ടുള്ള ഐഫോണുകളിലും സേവനം ലഭിക്കില്ലെന്ന് അറിയിപ്പില്‍ പറയുന്നു. 

പ്രവര്‍ത്തനരഹിതമാകുന്ന സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍
  • Samsung Galaxy S2, 
  • Nexus 7, 
  • iPhone 5, 
  • iPhone 5c, 
  • Archos 53 Platinum, 
  • Grand S Flex ZTE, 
  • Grand X Quad V987 ZTE, 
  • HTC Desire 500, 
  • Huawei Ascend D, 
  • Huawei Ascend D1, 
  • HTC One, 

  • Sony Xperia Z, 
  • LG Optimus G Pro, 
  • Samsung Galaxy Nexus, 
  • HTC Sensation, 
  • Motorola Droid Razr, 
  • Sony Xperia S2, 
  • Motorola Xoom, 
  • Samsung Galaxy Tab 10.1, 
  • Asus Eee Pad Transformer, 
  • Acer Iconia Tab A5003, 
  • Samsung Galaxy S, 
  • HTC Desire HD, 
  • LG Optimus 2X, 
  • Sony Ericsson Xperia Arc3.

'From October 24, WhatsApp will not be available on these phones', the list
Previous Post Next Post

RECENT NEWS