ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി, ഗൃഹനാഥൻ ജീവനൊടുക്കി; സംഭവം വയനാട്ടിൽ



കൽപറ്റ: വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷാജു മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയുടെയും മകന്‍റെയും പരാതിയെ തുടര്‍ന്ന് ഷാജു വീട്ടിലെത്തുന്നത് കോടതി വിലക്കിയിരുന്നു. ഒരുമാസം മുന്‍പാണ് കോടതി ഉത്തരവിട്ടത്. നീണ്ടകാലമായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് ഷാജു  വീട്ടിലെത്തി കൊലപാതകം നടത്തിയത്. ഹാളിലായിരുന്നു ബേസിലിന്‍റെ മൃതദേഹം കിടന്നിരുന്നത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Husband commits suicide hacking his wife and son death Wayanad
Previous Post Next Post

RECENT NEWS