മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത്; മാധ്യമ ശില്പശാലമലപ്പുറം : സാമൂഹ്യ പ്രബുദ്ധതയുടെ ചാലക ശക്തിയായി വർത്തിക്കുന്ന മാധ്യമങ്ങൾക്ക് അനാവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന്കെ.എൻ. എം മർകസുദ്ദഅവ മീഡിയ വിംഗ് സംഘടിപ്പിച്ച മധ്യമേഖലാ മാധ്യമ ശില്പശാല അഭിപ്രായമുയർന്നു. വസ്തുതകളെ വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ ധർമമാണെന്നിരിക്കെ സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്തുന്നത് കടുത്ത അപരാധമാണ്. പ്രബുദ്ധ കേരളത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കുന്ന ശക്തികളെ പ്രതിരോധിക്കാൻ മാധ്യമങ്ങൾ അവരുടെ ബാധ്യതകൾ നിർവഹിക്കണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു.


Read also

2024 ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മലപ്പുറം ജില്ലാതല ശില്പശാലയിൽ അമ്പതോളം യുവ മാധ്യമ വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫിസർ മുഹമ്മദ് ഉഗ്രപുരം ശിൽപശാല ഉദ്ഘാടനം ചെയ്തു. സമ്മേളന സംഘാടക സമിതി മീഡിയ കൺവീനർ എ.നൂറുദ്ദീൻ അധ്യക്ഷനായിരുന്നു. മീഡിയവൺ സീനിയർ മനേജർ പി.ബി.എം.ഫർമീസ്, സി.പി.അബ്ദുസ്സമദ്, ശമീർ രാമപുരം, ഡോ: എൻ ലബീദ്, ടി.റിയാസ്മോൻ, കെ.അബ്ദുൽ അസീസ്, ശാക്കിർ ബാബു കുനിയിൽ, അബ്ദുറസാക്ക് തെക്കെയിൽ, ഹംസമാസ്റ്റർ എടത്തനാട്ടുകര എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.
Previous Post Next Post