ഐഎഎസ് തലത്തിൽ അഴിച്ചുപണി; കോഴിക്കോട് ഉൾപ്പെടെ 6 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം, ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡിതിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. നാല് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.


Read also

മറ്റ് മാറ്റങ്ങള്‍

സ്നേഹജ് കുമാർ - കോഴിക്കോട് കളക്ടർ
എൽ. ദേവിദാസ് - കൊല്ലം കളക്ടർ
വി. ആർ. വിനോദ് - മലപ്പുറം കളക്ടർ
അരുൺ കെ.വിജയൻ - കണ്ണൂർ കളക്ടർ

six district collectors change transferred Divya S Iyer Vizhinjam Port MD
Previous Post Next Post

RECENT NEWS