കോഴിക്കോട്:സ്വന്തം കാണികൾക്ക് മുന്നിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മികച്ച കളി പുറത്തെടുത്ത് ഗോകുലം. രാജസ്ഥാൻ എഫ് സി യെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഗോകുലം തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഗോളടിക്കുന്നതിൽ ആഹ്ളാദം കണ്ടെത്തി മുന്നറിയ ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
ക്യാപ്റ്റൻ അലക്സ് സാഞ്ചസിന്റെ ഹാട്രിക്കാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. മലയാളി താരം ശ്രീക്കുട്ടൻ, കോമ്രോൺ ടർസനോവ് എന്നിവർ ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ മുപ്പത്തിമൂന്നാം മിനിറ്റിലാണ് ടർസനോവ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്.
പിന്നീട് 61, 74, 88 മിനിറ്റുകളിൽ അലക്സ് സാഞ്ചസിന്റെ ഗോൾ നേട്ടമുണ്ടായി. ഈ ഐ ലീഗിൽ 3 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവവും ഒരു സമനിലയും നേടി നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഗോകുലം.
Gokulam Kerala ride on Alex’s treble to dismantle Rajasthan United