തുടർജയത്തിനായി ഗോകുലം ഇന്ന് ഇറങ്ങുന്നു; സ്ത്രീകൾക്ക് പ്രവേശനം സൗജന്യം



കോഴിക്കോട്: ഇന്നു വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന  ഐ-ലീഗ്   മത്സരത്തിൽ ഗോകുലം കേരള രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും.  മത്സരത്തിനുള്ള കാണികൾക്കുള്ള പ്രവേശന ടിക്കറ്റ് സ്റ്റേഡിയം കൗണ്ടറിൽ ലഭിക്കും. സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികൾക്ക് 50% ഇളവ് ലഭിക്കും. ടിക്കറ്റ് എടുത്ത ആളുകളിൽ നിന്നും നറുക്ക് എടുത്ത ഭാഗ്യശാലിക്ക് 50 ഇഞ്ച് LED TV സമ്മാനമായി ലഭിക്കും.
കഴിഞ്ഞ മത്സരത്തിൽ നേരോകയെ 4 -1 തോൽപിച്ച മലബാറിയൻസ് മികവുറ്റ ഫോമിലാണ്. ഇന്നത്തെ മത്സരം ജയിച്ചു ലീഗിൽ ഒന്നാം സ്ഥാനം പിടിക്കാൻ ഗോകുലം ഇറങ്ങുമ്പോൾ ആദ്യ രണ്ട് മത്സരം തോറ്റ രാജസ്ഥാൻ ഇന്ന് തങ്ങളുടെ ആദ്യ പോയിൻ്റിനായി പൊരുതും.ആദ്യ 2 മത്സരത്തിൽ പരിക്കുമായി കളികാതിരുന്ന സൂപ്പർ താരം അനസ് ഇടതോടിക ഇന്ന് കളിക്കാൻ സാധ്യത ഉണ്ട് 
മത്സരം യൂറൊ സ്പോർട്സ് ചാനൽ , ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനൽ , Fancode എന്നിവയിൽ തത്സമയം ഉണ്ടായിരിക്കും.

gokulam vs rajasthan
Previous Post Next Post

RECENT NEWS