'മദ്യപിച്ച് വാഹമോടിച്ചാൽ ഊതാതെ തന്നെ പിടിവീഴും'; അമ്പരപ്പിക്കുന്ന കണ്ടുപിടുത്തവുമായി കുട്ടിശാസ്ത്രജ്ഞർ!അമ്പലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ചാൽ ബ്രേത്ത് അനലൈസർ ഉപയോ​ഗിക്കാതെ തന്നെ കണ്ടെത്തുന്ന കണ്ടുപിടുത്തവുമായി കുട്ടി ശാസ്ത്രജ്ഞർ. സേഫ്ടി ഡ്രൈവിങ്ങ് മോനിറ്ററിങ്ങ് സിസ്റ്റം എന്നാണ് കണ്ടുപിടുത്തത്തിന്റെ പേര്. പത്തനംത്തിട്ട കുമ്പഴ എം.പി.വി എച്ച്. എസ്.എസിലെ വിദ്യാർഥികളായ യദുകൃഷ്ണൻ, ശ്രീഹരി എന്നിവരാണ് വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന റിസീവർ രൂപകൽപന ചെയ്ത്  ജില്ലാ ഗാസ്ത്ര കലോത്സവത്തിൽ പരിചയപ്പെടുത്തിയത്. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർ മദ്യപിച്ചാൽ വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള അലാറം ശബ്ദിക്കും.
ഡ്രൈവിങ്ങ് സീറ്റിലുള്ള ആൾ മാറുന്നതുവരെ അലാറം മുഴങ്ങും. കൂടാതെ ഹെൽമെറ്റില്ലെങ്കിൽ ഇരുചക്രവാഹനം സ്റ്റാർട്ടാകാത്ത സംവിധാനവും ഇരുവരും ചേർന്ന് രൂപപ്പെടുത്തി ശാസ്ത്രമേളയിൽ പരിചയപ്പെടുത്തി. ഹെൽമെറ്റിനുള്ളിൽ ഘടിപ്പിക്കുന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളത്. ഹെൽമെറ്റ് ധരിച്ചില്ലെന്നുള്ളത് ബൈക്ക് ഓടിക്കുന്നവരെ ബോധ്യപ്പെടുന്നതിന് ഇത് സഹായകരമാകുമെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.


Students discovered new system to detect drunk and drive
Previous Post Next Post

RECENT NEWS