ചർമ്മപ്രശ്നങ്ങൾ അകറ്റാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിക്കാം



ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. 

എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖത്തെ സാധാരണ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ.
മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു.

വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത സജീവ സംയുക്തങ്ങൾ കറ്റാർവാഴ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾക്ക് ചെറിയ പൊള്ളൽ, മുറിവുകൾ എന്നിങ്ങനെ പലതരം ത്വക്ക് അവസ്ഥകളെ ചികിത്സിക്കാൻ കഴിയും. 

കറ്റാർവാഴയിൽ അലോയിൻ, ആന്ത്രാക്വിനോണുകൾ എന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് വേദന ലഘൂകരിക്കാനും സഹായിക്കുന്നു.
കറ്റാർവാഴയിലെ അലോസിൻ, അലോയിൻ എന്നി രണ്ട് സംയുക്തങ്ങൾ കറുത്ത പാടുകളും സ്ട്രെച്ച് മാർക്കുകളും അകറ്റുന്നു. ദി ജേർണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എസ്തെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച 2018 ലെ ഒരു പഠനത്തിൽ മുഖക്കുരുവിന് ശേഷമുള്ളതുമായ ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സിക്കുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തി. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

ഒരു സ്പൂൺ കറ്റാർവാഴ ജെല്ലിൽ അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഇടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും. 

കൺതടങ്ങളിലെ കറുപ്പാണ് പലരും നേരിടുന്ന പ്രശ്നം. കൺതടത്തിലെ രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും വൈറ്റമിനുകളും ഈ പ്രശ്നം പരിഹരിക്കാൻ അത്യുത്തമമാണ്. കറ്റാർവാഴ ജെൽ അൽപ്പമെടുത്ത് കൺതടങ്ങളിൽ മസാജ് ചെയ്യുന്നത് കണ്ണിനു താഴത്തെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും.

aloe vera benefits for face and skin
Previous Post Next Post

RECENT NEWS