രണ്ടാം വന്ദേഭാരത് ചെന്നൈയിൽനിന്നു പുറപ്പെട്ടു; പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ ഏറ്റുവാങ്ങി



പാലക്കാട്: ദക്ഷിണ റെയിൽവേയ്ക്കു അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽനിന്നു പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്)നിന്നു പാലക്കാട് ഡിവിഷനിൽനിന്നെത്തിയ എൻജിനീയർമാർക്കാണ് കൈമാറിയത്. ഇതോടെ ട്രെയിൻ കേരളത്തിനു തന്നെയാണെന്ന് ഉറപ്പായി. ശനിയാഴ്ച ട്രെയിൻ മംഗളൂരുവിലെത്തും.
സെപ്റ്റംബർ ആദ്യ വാരത്തിൽ റൂട്ട് തീരുമാനിക്കുമെന്നാണ് അറിയുന്നു. മംഗളൂരു – തിരുവനന്തപുരം, മംഗളൂരു – എറണാകുളം, മംഗളൂരു – കോയമ്പത്തൂർ, മഡ്ഗാവ്(ഗോവ) – എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മധുര ഡിവിഷനിൽ തിരുനെൽവേലി – ചെന്നൈ എഗ്‌മൂർ റൂട്ടും പരിഗണനയിലുണ്ട്.

ഡിസൈനിൽ മാറ്റം വരുത്തിയ പുതിയ ട്രെയിനാണ് മംഗളൂരുവിൽ എത്തിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്)നിന്നു ദക്ഷിണ റെയിൽവേ, പശ്ചിമ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ എന്നിവയ്ക്കായി ഓരോ ട്രെയിനുകളാണു കൈമാറിയത്.


യാത്രക്കാരുടെ എണ്ണം കൊണ്ട് രാജ്യത്തെ മറ്റു റൂട്ടുകളേക്കാൾ മുന്നിലാണ് കേരളത്തിനു നേരത്തേ അനുവദിച്ച വന്ദേഭാരത് ട്രെയിൻ. 100 സീറ്റിന് 183 യാത്രക്കാർ എന്ന തോതിലാണ് കാസർകോട് – തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തുനിന്നു തിരികെയുള്ള സർവീസിൽ 100 സീറ്റിന് 173 യാത്രക്കാർ എന്നതാണു തോത്.
Second Vande Bharat Express Received by Southern Railway
Previous Post Next Post

RECENT NEWS