വന്ദേ ഭാരതിന് ഇന്ന് ചെങ്ങന്നൂരില്‍ സ്വീകരണം; ട്രെയിനിന്‍റെ പുതുക്കിയ സമയക്രമം അറിയാം



തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് സർവീസിന് ഇന്ന് മുതൽ ചെങ്ങന്നൂറിൽ സ്റ്റോപ്പ് ഉണ്ടാകും. ഇതേ തുടര്‍ന്ന് ട്രെയിനിന്‍റെ സമയക്രമത്തിലും മാറ്റം വരുത്തി. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.  കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നേത്യത്വത്തിൽ  ചെങ്ങന്നൂരിൽ ഇന്ന് രാവിലെ ട്രെയിനിന് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതിൽ മാറ്റമുണ്ടാകില്ല. എന്നാല്‍, തൃശൂരിലും വന്ദേഭാരതിൻ്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പതിവായി എത്തുന്ന 9.30 ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ 2 മിനിട്ടാണ് നിർത്തിയിട്ടിരുന്നതെങ്കിൽ നാളെ മുതൽ തൃശൂരിൽ വന്ദേഭാരത് 3 മിനിറ്റ് നിർത്തിയിടും. ശേഷം 9.33 ന് ഇവിടെ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് കുതിച്ചെത്തും. കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ഷോർണൂർ കഴിഞ്ഞാൽ വന്ദേഭാരത് നിർത്തുക.


മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ സമയക്രമം നിലവിലേത് തുടരും. എന്നാൽ തൃശൂരിൽ ഒരു മിനിട്ട് അധികം നിർത്തിയിടും. 6.10 ന് തന്നെ എത്തുന്ന വന്ദേഭാരത് ഇവിടെനിന്നും പുറപ്പെടുക 6.13 നായിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

Vande Bharat welcome in Chengannur today; Know the updated schedule of the train
Previous Post Next Post

RECENT NEWS