കാലാവസ്ഥാ വിഭാഗം അറിയിപ്പ്, കേരളത്തിൽ മഴ കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയും കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. 
ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉള്ളക്കടലിലെ തീവ്രന്യൂനമർദം അടുത്ത ആറ് മണിക്കൂറിൽ അതിതീവ്ര ന്യൂനമർദമായി മാറും. വടക്കൻ ദിശയിൽ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദ്ദം പിന്നീട് ചുഴലിക്കാറ്റായമാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

യെല്ലോ അലർട്ട് ജില്ലകൾ 

1. തിരുവനന്തപുരം
2. കൊല്ലം 
3. പത്തനംതിട്ട
4. ആലപ്പുഴ
5. കോട്ടയം
6. എറണാകുളം 
7. ഇടുക്കി 
8. തൃശൂർ
9. പാലക്കാട് 
10. കോഴിക്കോട്

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 23-10-2023ന് രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരൈ വരെ) 23-10-2023ന് രാത്രി 11.30 വരെ 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

kerala weather forecast today latest updates yellow alert in 10 districts
Previous Post Next Post

RECENT NEWS